Search This Blog

Sunday, 28 February 2016


വരവൂർ ഗവൺമെന്റ് സ്കൂളിന്റെ ശക്തി 
മികച്ച അദ്ധ്യാപകരാണ് സ്കൂളിനെ മുന്നോട്ടു നയിക്കുന്നത്. അർപ്പണബോധവും കഴിവുമുള്ള അദ്ധ്യാപകരുടെ ഒരു നിര ഇവിടെ ജോലിചെയ്തിട്ടുണ്ട്. അവരിൽ ചിലർ. വിരമിച്ചശേഷവും  സ്കൂളിന്റെ ഏതു കാര്യത്തിനും എപ്പോഴും ഇവർ കൂടെയുണ്ട്.അതുപോലെ പി ടി. എ അംഗങ്ങളും ഇവരൊക്കെയാണ് ഞങ്ങളുടെ ശക്തി. ദേവീദാസൻ സാർ, പത്മകുമാർ സാർ ഇവർ ഇന്നും ഈ സ്കൂളിന്റെ ഭാഗമാണ്. അവരെ സ്കൂൾ ആദരിക്കുന്നു; സ്നേഹിക്കുന്നു. തിരിച്ച് അവർ എല്ലാക്കാര്യത്തിലും സഹകരിക്കുന്നു.

ഇവിടത്തെ മെമ്പർ ആയ ശ്രീമതി അനിതാഭായ് മികച്ച നേതൃത്വവും സഹകരണവും നല്കുന്നു. സ്കൂളിന്റെ ഏതു കാര്യത്തിനും വിളിച്ചാൽ അപ്പോൾത്തന്നെ സന്തോഷപൂർവ്വം സഹകരിക്കുന്ന മെമ്പർ ഞങ്ങളുടെ കരുത്താണ്.
മുൻ പി. ടി. എ പ്രസിഡന്റും നവതി ആഘോഷത്തിന്റെ ചെയർമാനുമായ ശ്രീ. മാത്തുക്കുട്ടി. സി. ജെ. സ്കൂളിന്റെ കാര്യങ്ങല്ക്കെല്ലാം നിസ്വാർഥമായി സഹകരിക്കുന്നു. അദ്ദേഹത്തിനു നന്ദി.

ഇപ്പോഴത്തെ പി. ടി. എ  പ്രസിഡന്റ് ശ്രീമതി ശാന്തമ്മ ടീച്ചർ. സ്കൂളിന്റെ ഉന്നതിക്ക് തന്നാൽ കഴിയുന്ന കാര്യങ്ങൾ ആത്മാർത്ഥതയോടെ ചെയ്യാൻ എന്നും മുന്നിട്ടിരങ്ങാൻ ഒട്ടും മടിയില്ലാത്ത ടിച്ചർക്ക് നന്ദി.

സ്കൂൾ മാനേജ്മെന്റ് കമ്മറ്റി ചെയർമാൻ ശ്രീ. ബിജു എല്ലാ സഹകരണവും നല്കി വരുന്നു.
മുൻ സ്കൂൾ മാനേജ്മെന്റ് കമ്മറ്റി ചെയർമാൻ ശ്രീ വിജയൻ സി ആർ സ്കൂളിന്റെ ഉന്നമനത്തിനായി തുടർന്നും പ്രവർത്തിച്ചു വരുന്നു. അദ്ദേഹത്തിന്റെ സഹകരണത്തിനു നന്ദി.
ദേവീദാസൻ സർ

വി. പത്മകുമാർ സർ
മെമ്പർ ശ്രീമതി അനിത. കെ.

മാത്തുക്കുട്ടി സി. ജെ. 
സി ആർ വിജയൻ മുൻ എസ. എം. സി

ബിജു എസ. എം. സി.


















ശാന്തമ്മ ടീച്ചർ പി. ടി. ഏ പ്രസിഡന്റ്







No comments:

Post a Comment