Search This Blog

Sunday 21 February 2016


പച്ചക്കറിത്തോട്ടം

സമൂഹം ഇന്നു നേരിടുന്ന ആരോഗ്യപ്രശ്നങ്ങൽക്ക് പ്രധാനകാരണം വിഷമയമായ പച്ചക്കറികളാണ്. വിഷരഹിത പച്ചക്കറി എന്ന ലക്ഷ്യം സാക്ഷാത്കരിക്കാന്വേണ്ടി കൃഷിഭവന്റെ സഹായത്തോടെ ഞങ്ങളുടെ സ്കൂളിലും പച്ചക്കറിത്തോട്ടം ഉണ്ടാക്കി

 
വനവത്കരണം
മുൻരാഷ്ട്രപതി ശ്രീ എ പി ജെ അബ്ദുൽ കലാം രാഷ്ട്രപതിഭവനിൽ നടപ്പാക്കിയ പദ്ധതിയാണ് നക്ഷത്രവനം. അദ്ദേഹത്തിന്റെ സ്മരണാർത്ഥം പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധം പുനഃസ്ഥാപിക്കാൻ ഞങ്ങളുടെ സ്കൂളിലും അദ്ധ്യാപക രക്ഷാകർത്തൃസംതിയുടെ സഹായത്തോടുകൂടി ഓരോ നാളിന്റെയും വൃക്ഷത്തൈകൾ നട്ടു.
 
ഊർജ്ജസംരക്ഷണ സെമിനാർ
ഊർജ്ജസംരക്ഷണസെമിനാർ വാർഡ് മെംബർ ഉത്ഘാടനം ചെയ്തു. കെ എസ് ഇ ബി ഓവർസിയർ ആയ ശ്രീ ബാബുരാജ് സർ ആണ് ക്ലാസ്സെടുത്തത്. (സി ഡി ദൃശ്യം). ഈ യോഗത്തിൽ പി ടി എ പ്രസിഡന്റ്, എസ് എം സി ചെയർമാൻ, മുൻ അദ്ധ്യാപകർ, രക്ഷിതാക്കൾ, അദ്ധ്യാപകർ, കുട്ടികൽ എന്നിവർ പങ്കെടുത്തു
 
കായിക പരിശീലനം

സ്കൂൾ പാഠ്യപദ്ധതിയുടെ ഭാഗമായി ഞങ്ങളുടെ സ്കൂളിൽ കായികപരിശീലനം നൽകുന്നുണ്ട്. തിങ്കൾ ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ അവസാന പീരീഡ് ഹെൽത്ത് ആന്റ് പിസിക്കൽ എജൂക്കേഷനാണ്. കുട്ടികളെ ഗ്രൗണ്ടിൽ കൊണ്ടുപോവുകയും അദ്ധ്യാപകരുടെ നേതൃത്വത്തിൽ കായിക പരിശീലനം നൽകുകയും ചെയ്തുവരുന്നു

 
റോഡു സുരക്ഷ ബോധവൽക്കരണ ക്ലാസ്സ്
വർദ്ധിച്ചുവരുന്ന റോഡപകടങ്ങൾക്കു കടിഞ്ഞാണിടാൻവേണ്ടി കേരള സർക്കാർ റോഡു സുരക്ഷാവാരം ആചരിക്കുന്നു.
സ്കൂളിലെ റോഡു സുരക്ഷാക്ലബ്ബിന്റെ നേതൃത്വത്തിൽ റോഡു സുരക്ഷയെപ്പറ്റി കുട്ടികൾക്ക് അവബോധം നൽകുന്നതിനായി റാന്നി ആർ ടി ഓ ഓഫീസിലെ ജൊയിന്റ് ആർ ടി ഒ ആയ ശ്രീ പ്രദീപ്കുമാർ സർ രസകരവും വിജ്ഞാനപ്രദവുമായ ക്ലാസ്സെടുത്തു
 
 

ചിത്രകലാപഠനം
കുട്ടികളുടെ ചിത്രകലാവാസന പരിപോഷിപ്പിക്കുന്നതിനായി മുൻചിത്രകലാദ്ധ്യാപകനായ ശ്രീ പദ്മകുമാർ സർ ജൂലൈ മാസം മുതൽ ആഴ്ചയിൽ ഒരു ദിവസം വന്ന് കുട്ടികളെ പരിശീലിപ്പിക്കുന്നു.
 
 
സർഗ്ഗവേള

കുട്ടികളുടെ സർഗ്ഗവാസന പരിപോഷിപ്പിക്കുന്നതിനായി എല്ലാ വെള്ളിയാഴ്ച്ചകളിലും സർഗ്ഗവേള നടത്തുന്നു. കുട്ടികളിൽ അന്തർലീനമായ സർവ്വതോന്മുഖമായ കഴിവുകളെ പുറത്തുകൊണ്ടുവരിക എന്നതാണ് സർഗ്ഗവേളകൊണ്ടുദ്ദേശിക്കുന്നത്.
 
 
ഓണാഘോഷം നാടിന്റെ ഉത്സവമായി

വരവൂർ ഗവൺമെന്റ് യു പി സ്കൂളിന്റെ 2015 - 16 വർഷത്തെ ഓണാഘോഷം 2015 ആഗസ്ത് മാസം 21നു ഈ നാടിന്റെ ആഘോഷമായി ജസഞ്ചയത്തിന്റെ അകമ്പടിയോടെയാണു നടന്നത്
 
ശുചിത്വം
ഗാന്ധിജയതിയുടെ ഭാഗമായും കേന്ദ്ര ഗവൺമെന്റിന്റെ സ്വച്ചഭാരത് പരിപാടിയുടെ ഭാഗമായും സ്കൂളും പരിസരവും അദ്ധ്യാപകർ, രക്ഷിതാക്കൾ, കുട്ടികൾ എന്നിവരുടെ സഹകരണത്തോടെ വൃത്തിയാക്കി
 
കുട്ടികളുടെ സ്വഭാവരൂപീകരണത്തിൽ രക്ഷിതാക്കളുടെ പങ്ക് (കൗൺസലിങ്ങ് ക്ലാസ്സ്)
കുട്ടികളുടെ സ്വഭാവരൂപീകരണവുമായി ബന്ധപ്പെട്ട ഒരു കൗൺസലിങ്ങ് ക്ലാസ്സ് നവംബർ 29ാം തീയതി ഞായറാഴ്ച്ച 3 മണിക്ക് വാർഡുമെംബർ ശ്രീമതി അനിത കെ ഉദ്ഘാടനം ചെയ്തു. സ്റ്റുഡന്റ്സ് കൗൺസിലിംഗ് ആന്റ് മോറൽ എജ്യൂക്കേഷൻ സെന്ററിന്റെ ഡയറക്റ്റർ പി എം മാത്യു സർ കുട്ടികൾക്കും രക്ഷിതാക്കൽക്കും ബോധവൽക്കരണ ക്ലാസ്സ് എടുത്തു
 
സാന്ത്വനസ്പർശം
 മനുഷ്യന് തന്റെ ജീവിതകാലത്ത് അന്യരെ ഉപദ്രവിക്കാതെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യേണ്ടത് സ്വന്തം കടമയാണ്. നമ്മുടെ സമൂഹത്തിലെ മുഴുവൻപേരേയും ഒരേപോലെ കരുതണം. അന്യനോടുള്ള കരുത്തൽ ഇന്നത്തെ സമൂഹത്തിൽ കുറഞ്ഞുവരുന്നുണ്ട്. പ്രത്യേകിച്ചും രോഗികളും നിരാലംബരും അത്തരം കരുതൽ അർഹിക്കുന്നു. രോഗികളേയും നിരാലംബരേയും സന്ദർശിക്കുകയും അവർക്കുവേണ്ട സ്നേഹവും സാന്ത്വനവും നൽകുകയും ചെയ്യുന്നതിനു വേണ്ടി ആരംഭിച്ചതാണ് സാന്ത്വനസ്പർശം.

 
ആരോഗ്യസെമിനാർ
നാടൻ വിഭവങ്ങളുടെ പ്രദർശനവും ആരോഗ്യസെമിനാറും നമ്മുടെ വാർഡുമെംബറായ ശ്രീമതി അനിത കെ യുടെ അദ്ധ്യക്ഷതയിൽ 27. 01. 2016ൽ ഉദ്ഘാടനം ചെയ്തു. ജില്ലാ ആയുർവ്വേദ ആശുപത്രിയിലെ ചീഫ് മെഡിക്കൽ ഓഫീസറായ ഡോ: ഉഷ കെ പുതുമന ക്ലാസ്സുകൾ നയിച്ചു.
      

എന്റെ പുഴ 
പമ്പാനദി സന്ദർശനം പുഴയെ രക്ഷിക്കുമെന്ന് പ്രതിജ്ഞ
 

പമ്പാനദിയുടെ തിരത്ത് സ്ഥിതിചെയ്യുന്ന പ്രകൃതിരമണീയമായ വരവൂർനാടിന്റെ ഹൃദയമായി പരിലസിക്കുന്ന വിദ്യാലയമാണ് ഗവൺമെന്റ് യു പി സ്കൂൾ വരവൂർ
ഏതൊരു വിദ്യാലയത്തിന്റെയും പിറവിക്കുപിന്നിൽ വിജ്ഞാനദാഹികളായ സേവനതത്പരരായ ഒരു സമൂഹത്തിന്റെ ആശ്രാന്ത പരിശ്രമമുണ്ട്.
അതിരില്ലാത്ത ആശയങ്ങൾ സമ്മാനിക്കുന്ന നവ്യാനുഭവവേദിയായി മാറിക്കൊണ്ടിരിക്കുകയാണ് വരവൂർ യു പി സ്കൂൾ. പൊതുവിദ്യാലയത്തിന്റെ നിലനിൽപ്പ് അവിടത്തെ സാധാരണക്കാരായ ജനങ്ങളുടെ നിരന്തര സമ്പർക്കത്തിലൂടെ മാത്രമേ സാധിക്കൂ.
ഓരോ അദ്ധ്യനവർഷാരംഭത്തിലും കുട്ടികളുടെ കുറവ് ഇവിടെ നന്നേ അനുഭവപ്പെടുന്നുണ്ട്. എന്നാൽ പൊതുവിദ്യാലയങ്ങളുടെ നേട്ടം, അവിടെ കുട്ടികൾ അനുഭവിക്കുന്ന ഭൗതിക സാഹചര്യങ്ങളുടെ ലഭ്യത ഇവ സാമാന്യജനങ്ങൾക്കു ബോധ്യപ്പെടേണ്ടതു കാലഘട്ടത്തിന്റെ ആവശ്യമാണ്. ഈ സത്യം ഉൾക്കൊണ്ടുകൊണ്ട്, 2015 - 16 അദ്ധ്യനവർഷത്തിൽ വരവൂർ ഗവൺമെന്റ് യു പി എസിൽ മികവുമായി ബന്ധപ്പെട്ട്, സമൂഹത്തിന്റെ പങ്കാളിത്തത്തോടുകൂടി അനേകം പ്രവർത്തനങ്ങൾ നടത്തി. സമൂഹവുമായി ബന്ധമില്ലാതെ നടത്തുന്ന കാര്യങ്ങൾ വെറും ജലരേഖയാണെന്നു ഞങ്ങൾ തിരിച്ചറിയുന്നു. ഓരോ പ്രവർത്തനവും ജനങ്ങളുടെ പൂർണ്ണപിന്തുണയോടെ ചെയ്യാൻ തീരുമാനിച്ചു. കുട്ടികളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനും പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനും, ഞങ്ങളുടെ സ്കൂളിൽനിന്നും മികവായി തിരഞ്ഞെടുത്തിരിക്കുന്നത് "സാമൂഹ്യപങ്കാളിത്തം" എന്ന മേഖലയാണ്. ഈ മേഖലയുമായി ബന്ധപ്പെട്ട്  കർമ്മ പരിപാടികളാണ് ഞങ്ങൾ ആസൂത്രണം ചെയ്തത്. സാമൂഹ്യ പങ്കാളിത്തത്തോടുകൂടി എല്ലാ കുട്ടികളേയും ഉൾപ്പെടുത്തി കുട്ടികളുടെ സർവ്വതോന്മുഖമായ പുരോഗതിക്കുതകുന്ന രീതിയിലാണ് പ്രവർത്തനങ്ങളുടെ ആസൂത്രണം. അവ :-
  1. ക്ലാസ്സ് പച്ചക്കറിത്തോട്ടം
  2. വനവൽക്കരണം - നക്ഷത്രവനം
  3. ഊർജ്ജസംരക്ഷണ സെമിനാർ
  4. കായിക പരിശീലനം
  5. റോഡ് സുരക്ഷ
  6. ചിത്രകലാപഠനം
  7. സർഗ്ഗവേള
  8. മെച്ചപ്പെട്ട ഓണാഘോഷം - നാടിന്റെ ഉൽസവം
  9. ശുചിത്വപ്രവർത്തനങ്ങൾ
  10. കുട്ടികളുടെ സ്വഭാവരൂപീകരണത്തിൽ രക്ഷിതാക്കളുടെ പങ്ക് (കൗൺസലിങ്ങ് ക്ലാസ്സ്)
  11. സാന്ത്വനസ്പർശം
  12. ആരോഗ്യസെമിനാർ
ഈ പ്രവർത്തനങ്ങൾ വരും കാലത്തേയ്ക്ക് തീർച്ചയായും ഞങ്ങൾക്ക് ഒരു പ്രചോദനമാണ്. ഇതിനായി പ്രവർത്തിച്ച എല്ലാവരും തികച്ചും ശ്ലാഖനീയരാണ്.




മെട്രിക് മേള

2016 ജനുവരി 27 തിങ്കളാഴ്ച്ച , വരവൂർ ഗവ: യു പി സ്കൂളിൽ മികവുൽസവവും മെട്രിക് മേളയും ഫുഡ് ഫെസ്റ്റും നടന്നു. വരവൂർ വാർഡ് മെംബർ ശ്രീമതി അനിത ഉൽഘാടനം നടത്തി. പി ടി എ പ്രസിഡന്റ് ശ്രീമതി ശാന്തമ്മ ടീച്ചർ അദ്ധ്യക്ഷയായിരുന്നു. യോഗത്തിൽ ഡോ: ഉഷ പുതുമന മുഖ്യപ്രഭാഷണം നടത്തി. മൂന്നു വിഭാഗമായാണു പരിപാടി നടന്നത്. അളവുകളും തൂക്കങ്ങളും അടിസ്ഥാനമാക്കി വിവിധ പ്രദർശനവസ്തുക്കൾ അണിനിരത്തിയ മെട്രിക് മേള, സ്കൂളിന്റെ മികവുകൾ പ്രദർശിപ്പിച്ച മികവുമേള, കുടുംബശ്രീയുടെയും പി റ്റി എയുടെയും സഹകരണത്തോടെ നടത്തിയ ഫുഡ് ഫെസ്റ്റ് (ഭക്ഷ്യമേള) എന്നിവ പൊതുജനപങ്കാളിത്തം കൊണ്ടു മികച്ചതായി. വരവൂരിന്റെ സ്വന്തം മേളയായി മാറി ഈ പരിപാടി.


ഗവണ്മെന്റ് യു പി സ്കൂൾ വരവൂർ തൊണ്ണൂറാം വയസ്സിലേയ്ക്ക്


ശ്രീമതി. ജോളിമോൾ ജോർജ്ജ് (പ്രഥമാദ്ധ്യാപിക )
1925 ൽ തുടങ്ങിയ ഈ സ്കൂൾ റാന്നിയിലെ തന്നെ പഴക്കമുള്ള സ്കൂളുകളിലൊന്നാണ്. ആദ്യം ഈ ഗ്രാമത്തിലെ ഒരു സമിതി യായിരുന്നു സ്കൂൾ നടത്തിയിരുന്നത്. തുടർന്ന് ഒരു ചക്രം വാങ്ങി സ്കൂൾ സർക്കാരിന് വിട്ടുകൊടുത്തു. വി പി സ്കൂൾ ആയിത്തുടങ്ങിയ ഈ സ്കൂൾ പിന്നീട് എം പി സ്കൂൾ ആയി. സർക്കാരിന് വിട്ടുകൊടുത്തശേഷം ഇത് യു പി സ്കൂൾ ആയി ഉയർത്തി. ആദ്യമായി ഇവിടെ ചേർന്ന കുട്ടി, കൃഷ്ണൻ നായർ എന്നാണു സ്കൂൾ രേഖകളിൽ കാണുന്നത്.
സ്കൂളിനു ചുറ്റും മതിലുണ്ട്
. ഗേറ്റും. കളിസ്ഥലവുമുണ്ട്. മരങ്ങൾ നിറഞ്ഞ കാമ്പസ് മനോഹരമാണ്.
ഇവിടെ ജോലി ചെയ്തിരുന്ന വന്ദ്യ വയോധികരായ ചില ഗുരുക്കന്മാരുടെ പേരുകൾ താഴെക്കൊടുക്കുന്നു.ഇവിടെ പഠിച്ച പൂർവ്വ വിദ്യാർഥികളിൽനിന്ന് ലഭിച്ച വിവരപ്രകാരമാണ് ഈ ലിസ്റ്റ് ലഭിച്ചത്. ഇവരിൽ എത്രപേർ ജീവിച്ചിരിപ്പുണ്ട് ? ഇതിൽ മാറ്റങ്ങൾ നിർദ്ദേശിക്കാനുണ്ടെങ്കിൽ ദയവായി സ്കൂളിന്റെ ഫേസ്ബുക്കിലോ ഈ മെയിലിലോ അറിയിക്കാനപേക്ഷ. 
  • പുരുഷോത്തമൻ
  • ഏലിയാമ്മ 
  • കൃഷ്ണൻ നായർ 
  • തയ്യിൽ മറിയാമ്മ 
  • പരമേശ്വരൻ 
  • കുട്ടിയമ്മ 
  • കൊടിത്തോപ്പിൽ എബ്രഹാം 
  • പെരുംപോയ്കയിൽ മാത്യു 
  • റേച്ചൽ 
  • ഇടശ്ശേരിയിൽ സാർ 
  • കാവിൽ തങ്കപ്പൻ 
  • കോഴികുന്നത്ത് രാഘവൻ നായർ 
  • അന്നമ്മ റ്റീച്ചർ പഞ്ഞിക്കാട്ടിൽ 
  • രാധമ്മ 
  • മഹമൂദ് 
  • കിട്ടൻ നായർ 
  • രാജൻ 
  • പെരുംപോയ്കയിൽ എബ്രഹാം 
  • ടൈറ്റസ് ഐത്തല 
  •  
 സ്കുളിന് ഇന്ന് സി ആർ സി കെട്ടിടം ഉൾപ്പെടെ 5 കെട്ടിടങ്ങൾ ഉണ്ട്. എങ്കിലും ആവശ്യമായ സ്ഥലസൗകര്യങ്ങൾ ഇനിയും കരഗതമായിട്ടില്ല. സ്വന്തമായി സ്റ്റാഫ് റൂം ഇവിടെയില്ല. മുറികൾ  വളരെ മനോഹരമായി പെയിന്റു ചെയ്തിട്ടുണ്ട്. ശാസ്ത്രമുറി, ഗണിതമുറി, സാമൂഹ്യശാസ്ത്രമുറി ഇവ ആവശ്യമായ ചിത്രങ്ങൾ വരച്ച് ക്രമീകരിച്ചിട്ടുണ്ട്. ഇതിനു നേതൃത്വം നല്കിയത് ഇവിടത്തെ മുൻ അദ്ധ്യാപകനായ ശ്രീ. പത്മകുമാർ സാറായിരുന്നു. അദ്ദേഹത്തിനെ ആയതിനു അഭിനന്ദിച്ചേ മതിയാവൂ.
ഈ വർഷം നവതിയോടനുബന്ധിച്ച് അനേകം പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയിട്ടുണ്ട്.