Search This Blog

Thursday 25 February 2016




ഫോട്ടോ ഗാലറി 

 


വരവൂർ സ്കൂൾ - നേട്ടങ്ങളുടെ വർഷങ്ങൾ 2005 - 2015 
തുടർച്ചയായി ശാസ്ത്ര ഗണിതശാസ്ത്ര പ്രവൃത്തിപരിചയ മേളകളിൽ നേട്ടങ്ങൾ കൈവരിച്ചുവരുന്നു. എൽ പി വിഭാഗത്തിൽ ലഘുപരീക്ഷണം, യു. പി. വിഭാഗത്തിൽ അന്വേഷണാത്മക പ്രോജക്റ്റ് ഗണിത വിഭാഗത്തിൽ ചാർട്ട് തുടങ്ങിയവയിൽ തുടര്ച്ചയായി സ്ഥാനങ്ങൾ ലഭിച്ചു വരുന്നു. പ്രവൃത്തിപരിചയ മേളയിൽ ഇവിടുത്തെ കുട്ടികൾ ഒന്നിലേറെ പ്രഥമസ്ഥാനം നേടിയിട്ടുണ്ട്. ഇപ്രാവശ്യവും ജില്ലാ മേളയിൽ ശാസ്ത്ര-പ്രവൃത്തിപരിചയമേളയിൽ പങ്കെടുക്കാനായി. റ്റീച്ചേഴ്സ് പ്രോജക്ടിൽ സംസ്ഥാനത്ത് രണ്ടു തവണ പങ്കെടുത്തു. വിദ്യാരംഗം കലാസാഹിത്യ വേദി, അക്ഷരമുറ്റം ക്വിസ്, യുറിക്ക വിജ്ഞാനോത്സവം, സയൻസ് ക്വിസ്, ഐ ടി ക്വിസ്, ഗാന്ധി ക്വിസ്,ബാലരമ വൈ എം സി എ ചിത്രരചനാമത്സരം എന്നിവയിലും വിജയം വരിച്ചിട്ടുണ്ട്. കലാമേളകളിൽ ചിത്രരചനാ, പദ്യപാരായണം, ലളിതഗാനം, പെൻസിൽ ഡ്രോയിങ്ങ്, അറബി പദ്യപാരായണം, ഇംഗ്ലിഷ് പദ്യപാരായണം, ഹിന്ദി പദ്യപാരായണം, കഥാകഥനം, കടംകഥാമത്സരം എന്നിവയിലും നേട്ടങ്ങളുണ്ടായിട്ടുണ്ട്. വായനമാത്സരത്തിൽ ഈ സ്കൂളിലെ കുട്ടികൾ ജില്ലാതലത്തിൽ അവാർഡ് നേടി. ലൈബ്രറി കൌൺസിൽ നടത്തുന്ന കലാമത്സരങ്ങളിൽ പദ്യപാരായണം, പ്രബന്ധം ഇവയിലും നേട്ടങ്ങൾ കൈവരിച്ചു. യു. എസ. എസ സ്കോളർഷിപ്പ് പരീക്ഷയിൽ ഗിഫ്റ്റേഡ് ചിൽഡ്രൻ അംഗീകാരം ലഭിച്ചിട്ടുണ്ട്. ഇൻസ്പയർ അവാർഡ് നേടാനും ഈ സ്കൂളിലെ കുട്ടികൾക്ക് കഴിഞ്ഞു.



ഗവണ്മെന്റ് യു പി സ്കൂൾ വരവൂർ റാന്നി, നവതി ആഘോഷം മാർച്ച് 11 നു വെള്ളിയാഴ്ചയാണ്. എല്ലാ വിദ്യാർത്ഥികളേയും രക്ഷകർത്താക്കാളേയും പൂർവ്വവിദ്യാർത്ഥികളേയും അഭ്യുദയകാംഷികളെയും ക്ഷണിക്കുന്നു.
ബഹു. എം. എൽ. ഏ. ശ്രീ. രാജു എബ്രഹാം, ബഹു. എം. പി. ശ്രീ ആന്റോ ആന്റണി, ബഹു. ഗ്രാമ പഞ്ചായത്ത് വരവൂർ വാർഡ് മെമ്പർ ശ്രീമതി. കെ. അനിത, പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ബാബു പുല്ലാട്ട്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി. മേഴ്സി പാണ്ഡിയത്ത്, അടുത്ത വാർഡിലെ മെമ്പർമാർ ലോകത്തിന്റെ നാനാഭാഗത്തും വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുക്കും. പഴയ സുഹൃത്തുക്കളെ കാണുന്നതിനും അവരുമായി സൗഹൃദം പുതുക്കുന്നതിനുമുള്ള അവസരമാണ്ഇത്.

ഇതോടനുബന്ധിച്ച് നവതി സ്മരണിക പുറത്തിറക്കുന്നതാണ്.