Search This Blog

Friday 11 March 2016



വരവൂർ ഗവൺമെന്റ് യു. പി. സ്കൂൾ നവതി ആഘോഷവും പൂർവ്വ-ആദ്ധ്യാപക വിദ്യാർത്ഥിസംഗമവും നടന്നു


 
 
വരവൂർ ഗവൺമെന്റ് യു. പി. സ്കൂൾ നവതി ആഘോഷവും പൂർവ്വ ആധ്യാപക വിദ്യാർത്ഥിസംഗമവും നടന്നു. അങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ബാബു പുല്ലാട്ടിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം റാന്നി എം. എൽ. . ശ്രീ. രാജു എബ്രഹാം ഉദ്ഘാടനം ചെയ്തു. ഡയറ്റിലെ സീനിയർ ലക്ചറർ ശ്രീമതി രമാദേവി നവതി സന്ദേശം നൽകി. സ്കൂളിലെ വയോധികരായ പൂർവ്വഅദ്ധ്യാപകരേയും പൂർവ്വ വിദ്യാർത്ഥികളേയും പൊന്നാട അണിയിച്ച് ആദരിച്ചു. സിനിമാ നടനും സ്കൂളിലെ പൂ‌ർവ്വ വിദ്യാർത്ഥിയുമായ ശ്രീ. സാവിയോ ആന്റണി എസ്. എസ്. എൽ. സി. പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥിയായ ആദർശ് ജെ എന്നിവരെ അഭിനന്ദിച്ചു. കുട്ടികളുടെ കലാപ്രകടനവും സമൂഹസദ്യയും ഉണ്ടായിരുന്നു.

ശ്രീ. ബി. സുരേഷ് (അങ്ങാടി പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ), ശ്രീമതി മേഴ്സി പാണ്ഡിയത്ത് (ബ്ലോക്ക് പഞ്ചായത്ത് അംഗം), ശ്രീ. സലിം എ. എൻ.(റാന്നി എ. . .), ശ്രീമതി അനിതാഭായ് (വരവൂർ വാർഡ് മെംബർ), ശ്രീ. ഷിബു സാമുവേൽ (അങ്ങാടി പഞ്ചായത്ത് മൂന്നാം വാർഡു മെമ്പർ), ശ്രീമതി ശാരിക (പുല്ലൂപ്രം വാർഡ് മെമ്പർ), ശ്രീമതി സുലേഖാ ചന്ദ്രശേഖരൻ (അയിരൂർ പഞ്ചായത്ത് മെമ്പർ), ശ്രീ. ബാബുരാജ് (വൈദ്യുതിവകുപ്പ് ഉദ്യോഗസ്ഥൻ ), ശ്രീമതി ജോളിമോൾ ജോർജ്ജ് (സ്കൂൾ ഹെഡ്‌മിസ്റ്റ്രസ്), ശ്രീമതി. ശാന്തമ്മ കെ. കെ. (പി. റ്റി. . പ്രസിഡന്റ്), ശ്രി. ബിജു (എസ്. എം. സി. ചെയർമാൻ), ശ്രീ. വറുഗീസ് ഓറേത്ത് , ശ്രീ. മാത്യൂ പരവതോടത്ത് (പൂർവ്വവിദ്യാർഥി പ്രതിനിധികൾ), ശ്രീ. പുരുഷോത്തമൻ, ശ്രീ. ശ്രീധരൻ (പൂർവ്വ അദ്ധ്യാപക പ്രതിനിധികൾ), ദേവിദാസൻ, പദ്മകുമാർ. വി.എന്നിവർ സംസാരിച്ചു. സി. ജെ. മാത്തുക്കുട്ടി (ആഘോഷക്കമ്മറ്റി ചെയർമാൻ) നന്ദി പറഞ്ഞു
 

No comments:

Post a Comment